കൂരാച്ചുണ്ട് സിഎച്ച്സിയിൽ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു
1599870
Wednesday, October 15, 2025 4:58 AM IST
കൂരാച്ചുണ്ട്: ബാലുശേരി ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള കൂരാച്ചുണ്ട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.എം. സച്ചിൻ ദേവ് എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത അധ്യക്ഷത വഹിച്ചു. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ് മുഖ്യാതിഥിയായി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ശശി, ബ്ലോക്ക് പഞ്ചായത്തംഗം വി.കെ ഹസീന, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിൻസി തോമസ്, പഞ്ചായത്ത് അംഗം വിജയൻ കിഴക്കയിൽമീത്തൽ,
സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അസ്ലം ഫാറൂഖ് എന്നിവർ പ്രസംഗിച്ചു.
47 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തി പൂർത്തീകരിച്ചത്. ചടങ്ങിൽ ബിഎൽഎസ് പരിശീലനം നൽകിയ മൈത്ര എമർജൻസി ഡിപ്പാർട്ട്മെന്റ് ജീവനക്കാർക്ക് ഉപഹാര സമർപ്പണവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു.