ജില്ലാ സ്കൂള്‍ കായികമേളയ്ക്ക് ഇന്നു തുടക്കം
1599867
Wednesday, October 15, 2025 4:57 AM IST
കോഴിക്കോട്: കോഴിക്കോട് ജില്ലാ റവന്യു സ്കൂള്‍ കായികമേളയ്ക്ക് ഇന്ന് തുടക്കമാകും. മേളയുടെ ദീപശിഖാ പ്രയാണം ആരംഭിച്ചു. കായികാധ്യാപകന് സോണി തോമസിന്റെ സ്മരണാര്‍ഥം സെന്റ് മൈക്കിള്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നാണ് പ്രയാണം ആരംഭിച്ചത്.
പ്രമോദ് മോവനാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡെയ്സി സോണി തോമസ് ദീപശിഖ ദേശീയ സ്കൂള്‍ ഫുട്ബോള്‍ താരം ടി.പി. പൂജക്ക് കൈമാറി. സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ. റോയി ജോണ്‍ തിരി തെളിയിച്ചു.
പ്രിന്‍സിപ്പൽ പ്രീതി ജോര്‍ജ്, ഹെഡ്മിസ്ട്രസ് സിനി എന്‍. കുര്യന്, മാനേജര്‍ ബി.എസ്. സൗമ്യ, പി. സതീഷ് കുമാര്‍, ബിനോജ് ചേറ്റൂര്‍, സി.അരുണ്‍, സി.ജിന്‍ഷ, ഡോ. ഷിംജിത് എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് കാമ്പസിലെ ഒളിന്പ്യന്‍ റഹ്മാന് സ്റ്റേഡിയത്തിലാണ് കായികമേള.