ശാസ്ത്രമേളയില്‍ സെന്റ് ജോസഫ്സ് എല്‍പിഎസിന് ഇരട്ടക്കിരീടം
1600318
Friday, October 17, 2025 5:08 AM IST
കോടഞ്ചേരി: താമരശേരി ഉപജില്ല ശാസ്ത്ര -ഗണിത ശാസ്ത്രമേളകളില് കോടഞ്ചേരി സെന്റ് ജോസഫ്സ് എല്‍.പി സ്കൂള്‍ ഓവറോള്‍ കിരീടം നേടി.
വിദ്യാര്‍ഥികളെയും അധ്യാപകരെയും അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. സെന്റ് മേരീസ് ചര്‍ച്ച് അസിസ്റ്റന്റ് വികാരി ഫാ. ജിയോ കടുകന്മാക്കല്, പി.ടി.എ പ്രസിഡന്റ് ആന്റണി ചൂരപൊയ്കയില്‍, പ്രധാനധ്യാപകന് ജിബിന്‍ പോള്‍ എന്നിവര്‍ സംസാരിച്ചു.
അധ്യാപകരായ അരുണ്‍ ജോസഫ്, ജോബി ജോസ്, സെബിന് ഫ്രാന്‍സിസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.