‘യുഡിഎഫിലെ വല്യേട്ടന് കളി അവസാനിപ്പിക്കണം'
1600316
Friday, October 17, 2025 5:08 AM IST
പേരാമ്പ്ര: പൊതു പരിപാടി വേദികളില്‍ ഘടക കക്ഷികളെ അംഗീകരിക്കാതെയുള്ള യുഡിഎഫിലെ വല്യേട്ടന് കളി അവസാനിപ്പിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (ജേക്കബ്) കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി രാജന് വര്‍ക്കി, കേരളാ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷെഫീഖ് തറോപ്പൊയില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
വലിപ്പ ചെറുപ്പ വ്യത്യാസമില്ലാതെ പൊതു വേദികളില്‍ ഘടക കക്ഷികളെ എല്‍ഡിഎഫ് നേതൃത്വം പരിഗണിക്കുന്നത് എങ്ങനെയെന്ന് കോണ്‍ഗ്രസും ലീഗും കണ്ടു പഠിക്കണം.
പേരാമ്പ്ര ഡിവൈഎസ്പി ഓഫീസിനു മുമ്പില്‍ യുഡിഎഫ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സത്യഗ്രഹ പരിപാടിയില്‍ കേരളാ കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടി ഉള്‍പ്പടെ പല ഘടക കക്ഷികളുടെയും പേരുകള്‍ ഉച്ചരിക്കാന്‍ പോലും വല്യേട്ടന്മാര് തയാറായില്ലെന്നും നേതാക്കള്‍ ആരോപിച്ചു.