എയിംസ് കിനാലൂരില്‍ സ്ഥാപിക്കണമെന്ന് ആവശ്യം
1600321
Friday, October 17, 2025 5:08 AM IST
താമരശേരി: നിര്‍ദ്ദിഷ്ട ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) താമരശേരി താലൂക്കിലെ കിനാലൂരില്‍ തന്നെ സ്ഥാപിക്കണമെന്ന് കട്ടിപ്പാറയില്‍ ചേര്‍ന്ന സംയുക്ത കര്‍ഷക കൂട്ടായ്മ ആവശ്യപ്പെട്ടു.
യോഗം പഞ്ചായത്ത് മെമ്പര്‍ ഷാഹിംഹാജി ഉദ്ഘാടനം ചെയ്തു. കെ.വി.സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഷാന്‍ കട്ടിപ്പാറ, പി.കെ.സദാനന്ദന്, രാജു തുരുത്തിപ്പള്ളി, ജോസ് പയ്യപ്പയില്, സി.കെ.സി. അസൈനാര്‍, സലിം പുല്ലടി, സെബാസ്റ്റ്യന്‍ ഏറത്ത്, വി.ഒ.ടി.അസീസ്, റോജി, മാത്യു കൊഴുവനാല്‍, സി.എം.അസീസ് എന്നിവര്‍ പ്രസംഗിച്ചു.