എസ്തര് ലിസ്ബത്തിനെ ആദരിച്ചു
1600315
Friday, October 17, 2025 5:08 AM IST
തിരുവമ്പാടി: കാലിക്കട്ട് യൂണിവേഴ്സിറ്റി എംഎ പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ച തിരുവമ്പാടി ഇടവകയിലെ മണ്ഡപത്തില്‍ എസ്തര് ലിസ്ബത്ത് മാത്യുവിനെ താമരശേരി രൂപത മരിയന്‍ പ്രോലൈഫ് മൂവ്മെന്റിന്റെ കീഴിലെ സെന്റ് ജിയന്ന പ്രോലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റ് ആദരിച്ചു. താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉപഹാരം നല്കി.
മാത്യു- ജെയിന് ദമ്പതികളുടെ മകളാണ് എസ്തര് ലിസ്ബത്ത് മാത്യു. ചടങ്ങില്‍ മരിയന്‍ പ്രോലൈഫ് മൂവ്മെന്റ് ഡയറക്ടര്‍ ഫ. ജോസ് പെണ്ണാപറമ്പില്‍, പ്രസിഡന്റ് സജീവ് പുരയിടത്തില്‍, സെക്രട്ടറി ജോണ്സണ് തെങ്ങുംതോട്ടത്തില്‍, ട്രഷറര്‍ ടോമി പ്ലാത്തോട്ടം,
ഇമ്മാനുവല്‍ മരുതോങ്കര, നൈജില്‍ പുരയിടത്തില്‍, സെമിലി അറക്കപറമ്പില്‍, വിനോദ് വെട്ടത്ത്, തോമസ് പുത്തന്‍പുരയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.