പാലിയേറ്റീവ് ധനസഹായം നല്കി കുളത്തുവയല്‍ എന്‍എസ്എസ് വിംഗ്
1600319
Friday, October 17, 2025 5:08 AM IST
ചക്കിട്ടപാറ: കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സെന്റ് അല്‍ഫോന്‍സാ പാലിയേറ്റീവ് എന്‍എസ്എസ് സ്റ്റുഡന്‍സ് വിംഗിന്റെ ആഭിമുഖ്യത്തില്‍ ഫുഡ് ഫെസ്റ്റ് നടത്തി സമാഹരിച്ച തുക പാലിയേറ്റീവ് സഹായങ്ങള്‍ക്ക് സംഭാവനയായി നല്കി.
പാലിയേറ്റീവ് അസിസ്റ്റന്റ് ഡയറക്ടറും ചക്കിട്ടപാറ പള്ളി വികാരിയുമായ ഫാ. പ്രിയേഷ് തേവടിയിലിന് എന്‍എസ്എസ് വളണ്ടിയര്‍ ക്രിസ്റ്റിന് ജോസഫ് തുക കൈമാറി.
ജോസ് തോണക്കര, ജോസ് കുറൂര്‍, ബേബി കൂനന്താനം, പ്രസാദ് സിംഗ് ചന്ദ്രന്‍കുന്നേല്‍, പോള്‍ കുംപ്ലാനിക്കല്‍, ഗ്രേസി പുന്നത്തറ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ അഞ്ജു എല്‍സ ജോയ്, വിദ്യാര്‍ത്ഥികളായ അനാമിക, അര്‍ച്ചന, റിഫ ഫാത്തിമ, ലിയോ, ജോമല്‍, നാദ പ്രിയ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.