മാതാവിന്റെ കണ്മുമ്പില് മൂന്നുവയസുകാരന് വാഹനത്തിനടിയില്‍പെട്ട് മരിച്ചു
1599964
Wednesday, October 15, 2025 10:48 PM IST
കൊടുവള്ളി: മാതാവിന്റെ കണ്മുമ്പില് മൂന്നുവയസുകാരന് വാഹനത്തിനടിയില്‍പെട്ട് മരിച്ചു. മാനിപുരം കളരാന്തിരി മാതാംവീട്ടില്‍ ചാല്‍പ്പോയില്‍ മുനീറിന്റെ മകന് ഉവൈസ് ആണ് മരിച്ചത്.
കഴിഞ്ഞദിവസം വൈകുന്നേരം സ്വന്തംവീടിന്റെ മുന്നില്‍വച്ചാണ് അപകടം നടന്നത്. യുകെജിയില്‍ പഠിക്കുന്ന സഹോദരിയെ കൂട്ടാനായി മാതാവ് ആരിഫയോടൊപ്പം സ്വകാര്യ സ്കൂള്‍ വാഹനത്തിന് അടുത്തേക്ക് പോയപ്പോഴാണ് അപകടം. മകളെ സ്കൂള്‍ വാഹനത്തില്‍ നിന്നും ഇറക്കി മാതാവ് ഡോര്‍ അടക്കുന്ന അവസരത്തില്‍ കൈവിട്ടു പോയ കുട്ടി വാനിനു മുന്നില്‍പ്പെട്ട് അപകടം സംഭവിക്കുകയായിരുന്നു.
പിതാവ് മുനീര്‍ രണ്ടു ദിവസം മുമ്പാണ് വിദേശത്തേക്ക് പോയത്. സഹോദരങ്ങള്‍: അല്ഫനുജും, ശിഫ നുജും (ഇരുവരും കൊടുവള്ളി ജിഎച്ച്എസ്എസ് വിദ്യാര്‍ഥികള്‍), മിന്ഹനജും (മാനിപുരം ഒലീവ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍).