'കേരള കോണ്‍ഗ്രസ് എമ്മിനെ കണ്ട് യുഡിഎഫ് പനിക്കേണ്ട'
1600139
Thursday, October 16, 2025 4:59 AM IST
കോഴിക്കോട്: നാഴികയ്ക്ക് നാല്പത് വട്ടം കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിക്കുന്നവര് ഈ കട്ടില് കണ്ട് പനിക്കേണ്ടെന്ന് കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി സജി കുറ്റിയാനിമറ്റം അഭിപ്രായപ്പെട്ടു.
കേരള കോണ്‍ഗ്രസ് എം കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് നയിക്കുന്ന കോര്പറേഷന് തല വികസന സന്ദേശ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം. പോള്‍സണ്‍ അധ്യക്ഷത വഹിച്ചു.
കൗണ്‍സിലര്‍ ഇ.എം. സോമന്, വിനോദ് കിഴക്കയില്‍, റുക്കിയ ബിവി, രതീഷ് വടക്കേടം, ഷിനോജ് പുളിയോളി, വില്യം കെ. തോമസ്, അബ്ദുള്‍ റസാക് മായനാട്, അരുണ്‍ തോമസ്, പ്രഥിരാജ് നാറാത്ത്, പ്രഫ. ചാര്‍ളി കട്ടക്കയം, സിറിയക് മാത്യു, പി.പി. ഫിറോസ്, ആഷിക് വിശ്വനാഥന്, റീത്ത ജസ്റ്റ്യന്‍, റിനീഷ ആനശേരി എന്നിവര്‍ പ്രസംഗിക്കുന്നു.