കഠിന പ്രയത്നത്തിന്റെ വിജയം
1600133
Thursday, October 16, 2025 4:59 AM IST
കോഴിക്കോട്: 3000 മീറ്റർ ജൂനിയർ ഗേൾസ് ഓട്ട മത്സരം അവസാനിച്ചപ്പോൾ അത് കഠിന പ്രയത്നത്തിന്റെ വിജയമായി. കുളത്തുവയൽ സെന്റ് ജോർജ് എച്ച്എസ്എസിലെ ഒന്പതാം ക്ലാസ് വിദ്യാർഥി ശ്രേയ ലക്ഷ്മിയാണ് ചിട്ടയായ പരിശീലനത്തിലൂടെ വിജയം സ്വന്തമാക്കിയത്.
മൂന്ന് വർഷമായി ശ്രേയ കായിക മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ട്. രാവിലെയും വൈകുന്നരേവുമായി രണ്ടു നേരം പരിശീലനം. രാവിലെ ആറിന് തുടങ്ങുന്ന പരിശീലനം എട്ടിന് അവസാനിക്കും. പിന്നീട് വൈകുന്നേരം നാലിന് വീണ്ടും ആരംഭിക്കും ആറോടെ അവസാനിക്കും.
ഒരു ദിവസം നാല് മണിക്കൂറാണ് പരിശീലനത്തിനായി ചെലവഴിക്കുന്നത്. കുളത്തുവയൽ സെന്റ് ജോർജിയൻ അക്കാഡമിയിലെ കായികാധ്യാപകൻ കെ.എം. പീറ്റർ, സ്കൂൾ കായികാധ്യാപക സിജി ജോസഫ് എന്നിവർ പൂർണ പിന്തുണയാണ് നൽകുന്നതെന്ന് ശ്രേയ പറഞ്ഞു.