പെൺകരുത്തായി അനന്യ
1600132
Thursday, October 16, 2025 4:59 AM IST
കോഴിക്കോട്: സബ് ജൂനിയർ ഷോട്ട് പുട്ട്, ഡിസക്കസ് ത്രോ എന്നീ മത്സരങ്ങളിൽ പുല്ലൂരാംപാറയുടെ പെൺ കരുത്തായി അനന്യ. രണ്ടിലും സ്വർണ മെഡലാണ് ഈ കൊച്ചുമിടുക്കി നേടിയത്.
പഠനത്തിലും കായികമേഖലയിലും ഒരേ മികവോടെയാണ് അനന്യ മുന്നേറുന്നത്. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അനന്യ.