തിരുവമ്പാടി പഞ്ചായത്ത് വികസന സദസ്
1600320
Friday, October 17, 2025 5:08 AM IST
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്ത് വികസന സദസ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദു റഹിമാന്റെ അധ്യക്ഷതയില്‍ നടന്ന യോഗം തദേശ സ്വയംഭരണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍ ബൈജു ജോസ് ഉദ്ഘാടനം ചെയ്തു.
റംല ചോലക്കല്‍, കെ.എം.മുഹമ്മദലി, ജോസ് കുര്യാക്കോസ്, എസ്. ശരത് ലാല്‍, ബൈജു തോമസ്, പ്രീതി രാജീവ്, ജോസ് മാത്യു, കെ.ഡി. ആന്റണി, കെ.എം. ബേബി, അപ്പു കോട്ടയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.