ഫേസ്ബുക്കിലൂടെ കലാപാഹ്വാനം; പോലീസ് കേസെടുത്തു
1600700
Saturday, October 18, 2025 4:47 AM IST
താമരശേരി: ഫേസ്ബുക്ക് പോസ്റ്റിലൂടെ പോലീസിനെതിരേ കലാപാഹ്വാനം നടത്തിയ ആൾക്കെതിരേ താമരശേരി പോലീസ് കേസെടുത്തു. താമരശേരി ചുങ്കം സ്വദേശി ആബിദ് അടിവാരത്തിനെതിരേയാണ് കേസ്. പേരാമ്പ്രയിലുണ്ടായ യുഡിഎഫ് സംഘർഷത്തിന് പിന്നാലെയായിരുന്നു ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ്.
പോലീസിനെ അടിക്കാൻ ജനങ്ങൾ തീരുമാനിച്ചാൽ പോലീസ് കണ്ടംവഴി ഓടും എന്നായിരുന്നു പോസ്റ്റ്. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് ചുമത്തിയാണ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. വി.എസ്. അച്യുതാനന്ദനെതിരേ മതവിദ്വേഷ പോസ്റ്റ് ഇട്ടെന്ന പരാതിയിൽ ഇയാൾക്കെതിരേ കഴിഞ്ഞ ജൂലൈയിലും താമരശേരി പോലീസ് കേസെടുത്തിരുന്നു.