എംഡിഎംഎയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ
1600701
Saturday, October 18, 2025 4:47 AM IST
നാദാപുരം: എംഡിഎംഎയുമായി മൂന്ന് യുവാക്കളെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു. കല്ലാച്ചി വിഷ്ണുമംഗലം സ്വദേശി ചെറുപീടികക്കണ്ടി സി.പി. അൻഷിദ് (30), കോടിയൂറ സ്വദേശി താഴെ വെള്ളിയോട് എം.കെ. മുഹമ്മദ് നിഹാദ് (23), കാർത്തികപ്പള്ളി സ്വദേശി പട്ടർ പറമ്പത്ത് ഷാഹുൽ ഹമീദ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ബൈക്ക് കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തുന്ന ഇവരിൽ നിന്ന് 13.76 ഗ്രാം എംഡിഎംഎയാണ് പോലീസ് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി എട്ടോടെ കല്ലാച്ചി വാണിമേൽ റോഡിൽ നാദാപുരം ഡിവൈഎസ്പി എം. കുട്ടികൃഷ്ണന്റെ നേതൃത്വത്തിൽ സ്പെഷൽ സ്ക്വാഡ് അംഗങ്ങളും പോലീസും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വാണിമേൽ റോഡിലെ സ്വകാര്യ പാർസൽ സർവീസ് സെന്ററിന് സമീപത്ത് വിൽപ്പനക്കായി കൈവശംവച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. യുവാക്കളിൽ നിന്ന് മൂന്ന് സിപ്പ് ലോക് കവർ, മൂന്ന് മൊബൈൽ ഫോൺ,14300 രൂപയും പോലീസ് കണ്ടെത്തി.