ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീ പിടിച്ചു
1601255
Monday, October 20, 2025 5:03 AM IST
പേരാമ്പ്ര: ചെറുവണ്ണൂർ കണ്ടി താഴെയിൽ ഓടിക്കൊണ്ടിരുന്ന വാനിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെയായിരുന്നു സംഭവം. ചെറുവണ്ണൂർ കോതങ്കോട്ട് പാറമ്മൽ അനിലാഷ് എന്നയാളുടെ വാഹനത്തിനാണ് തീപിടിച്ചത്. രാവിലെ വീട്ടിൽ നിന്നും വരുന്ന വഴിയാണ് ഡ്രൈവർ സീറ്റിന്റെ അടിയിൽ നിന്നും തീയും പുകയും ഉയർന്നത്.
പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ കെ.ടി. റഫീഖിന്റെ നേതൃത്വത്തിൽ എത്തിയ ഫയർ യൂണിറ്റും നാട്ടുകാരും ചേർന്ന് തീ അണച്ചു. നിലയത്തിലെ ഉദ്യോഗസ്ഥരായ പി. സജിത്ത്, വി. വിനീത്, സത്യനാഥ്, വിപിൻ, രഗിനേഷ്, ഹൃദിൻ, അശ്വിൻ, ഹോം ഗാർഡ് അനീഷ് കുമാർ, രതീഷ് എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.