കനത്ത മഴ: കാര്‍ ഒഴുകിപ്പോയി, യാത്രക്കാര്‍ രക്ഷപെട്ടു
1601253
Monday, October 20, 2025 5:03 AM IST
ഈങ്ങാപ്പുഴ: ശനിയാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയില്‍ കാര്‍ ഒഴുകിപ്പോയി. കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപെട്ടു. ആനക്കാംപൊയിലില്‍ നിന്നും ഈങ്ങാപ്പുഴയ്ക്ക് വരികയായിരുന്ന ആനക്കാംപൊയില്‍ സ്വദേശിയുടെ കാറാണ് തട്ടൂര്‍പറമ്പില്‍ നിന്നും ഏലോക്കര വഴിയിലുള്ള ചപ്പാത്ത് മുറിച്ച് കടക്കുമ്പോള്‍ കനത്ത ഒഴുക്കില്‍പെട്ട് ഒഴുകിപ്പോയത്.
കാര്‍ യാത്രികര്‍ നീന്തി രക്ഷപ്പെട്ടു. രാത്രി 11.30നായിരുന്നു സംഭവം. ക്രെയിന്‍ കൊണ്ടുവന്നാണ് കാര്‍ പൊക്കിയെടുത്തത്.