കളഞ്ഞുകിട്ടിയ സ്വർണമാല തിരിച്ചുനൽകി
1600872
Sunday, October 19, 2025 5:29 AM IST
കൂടരഞ്ഞി: കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമസ്ഥയ്ക്കു തിരിച്ചുനൽകി മാതൃകയായി യുവതി. കൂടരഞ്ഞി അങ്ങാടിയിൽ സൽക്കല സ്റ്റുഡിയോയ്ക്ക് സമീപത്തുനിന്നും യാത്രികയായ മരഞ്ചാട്ടി സ്വദേശി ഹസീബ റസാക്കിനാണ് ഒരു പവനോളം തൂക്കം വരുന്ന സ്വർണമാല കളഞ്ഞു കിട്ടിയത്. തുടർന്ന് സൽക്കല സ്റ്റുഡിയോ ഉടമയായ ബെന്നിക്ക് കൈമാറി.
പിന്നീട് കൂടരഞ്ഞിയിലെ ജനകീയ കൂട്ടായ്മയായ മൗണ്ട് ഹീറോസിലൂടെ സ്വർണാഭരണം കളഞ്ഞു കിട്ടിയ വിവരം ഉടമ അറിയുകയും ഇവരെ ബന്ധപ്പെടുകയുമായിരുന്നു. മാതൃകാപരമായ പ്രവൃത്തിക്ക് ഹസീബയെ കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
പ്രസിഡന്റ് ആദർശ് ജോസഫ്, സെക്രട്ടറി സുരേഷ്, വാർഡ് മെമ്പർമാർ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ ചേർന്ന് ഉപഹാരം നൽകി.