അനധികൃത മണല്‍ കടത്ത്; വാഹനങ്ങൾ പിടികൂടി
1600868
Sunday, October 19, 2025 5:24 AM IST
കോഴിക്കോട്: മാവൂർ പോലീസ് സ്റ്റേഷന് പരിധിയിലെ കല്പള്ളി (വാലുമ്മല്‍) കടവില്‍ നിന്നും കായലം പള്ളിത്താഴം കടവില്‍നിന്നും അനധികൃതമായി കടത്തുകയായിരുന്ന മണല്‍ പിടികൂടി. രണ്ട് ടിപ്പര്‍ ലോറികള്‍ പിടിച്ചെടുത്തു.
വാഴക്കാട് സ്വദേശിയായ മുഹമ്മദ് ഫായിസിന്റെ ഉടമസ്ഥതയിലുള്ള ടിപ്പര്‍ ലോറിയും മാവൂര്‍ സ്വദേശിയായ ജംഷീറലിയുടെ ഉടമസ്ഥതയിലുള്ള ടിപ്പര്‍ ലോറിയുമാണ് പിടികൂടിയത്. പോലീസിനെ കണ്ട് ലോറിയില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.