കെ. രാഘവന് പുരസ്കാരം പി.കെ. മേദിനിക്ക്
1600855
Sunday, October 19, 2025 5:09 AM IST
കോഴിക്കോട്: സംഗീതസംവിധായകന് കെ. രാഘവന്റെ സ്മരണാര്‍ഥം രൂപം കൊണ്ട കെ. രാഘവന്മാസ്റ്റര് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ സംഗീതരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം വിപ്ലവഗായിക പി.കെ. മേദിനിക്ക്. അരലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.
ഡിസംബര്‍ ആദ്യവാരത്തില്‍ ആലപ്പുഴയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 92 വയസുള്ള മേദിനി ഇപ്പോഴും പാടാറുണ്ട്. വയലാര്‍ സമരകാലത്ത് മേദിനിയുടെ പാട്ടുകള്‍ പാര്‍ട്ടി ആശയങ്ങള്‍ സാധാരണക്കാരില്‍ എത്തിക്കാനും സമരസജ്ജരാക്കാനും സഹായിച്ചിരുന്നുവെന്ന് അവര്‍ പറഞ്ഞു.
ചെങ്ങന്നുര്‍ ശ്രീകുമാര്‍, എം.എം സചീന്ദ്രന്‍, സി.എസ് മീനാക്ഷി എന്നിവടങ്ങുന്ന കമ്മിറ്റിയാണ് അവര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. പ്രസിഡന്റ് വി.ടി മുരളി, ചെങ്ങന്നുര്‍ ശ്രീകുമാര്‍,അനില്‍ മാരാത്ത്, വിനീഷ് വിദ്യാധരന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.