സയന്‍സിന്റെ വിസ്മയലോകം തുറന്ന് സയന്‍സ് ഫെസ്റ്റ്
1600859
Sunday, October 19, 2025 5:09 AM IST
കോഴിക്കോട്: സയന്‍സിന്റെ വിസ്മയ ലോകം ആഘോഷമാക്കി ഹൈലൈറ്റ് മാള്‍ സംഘടിപ്പിക്കുന്ന സയന്‍സ് ഫെസ്റ്റില്‍ കുട്ടികളുടെ നിറഞ്ഞ പങ്കാളിത്തം. ഇന്നലെ മാളില്‍ ആരംഭിച്ച സയന്സ്ഫെസ്റ്റില് അറിവിന്റെ അദ്ഭുത ലോകം തുറക്കാന്‍ നിരവധി കുട്ടികളെത്തി.
ലേസര്‍ സെന്‍സര്‍, അള്‍ട്രാ സോണിക് ഡിസ്റ്റന്‍സ് സെന്‍സര്‍, സൗണ്ട് ഡിസ്ട്രാക്ഷന്‍ സെന്‍സര്‍, ടച്ച് ആന്‍ഡ് സൗണ്ട് സെന്‍സര്‍, ഇന്‍ട്രാ റെഡ് സെന്‍സര്‍, വാട്ടര്‍ ഡിറ്റക്ഷന്‍ സെന്‍സര്‍ തുടങ്ങിയ സെന്‍സറുകളും എല്‍ഇഡി ലൈറ്റ്, വിവിധ മോട്ടറുകള്‍, ബ്രഡ് ബോര്‍ഡ്, ബാറ്ററി, ജമ്പറുകള്‍ തുടങ്ങിയവയും കുട്ടികള്‍ക്ക് അടുത്തറിയാനും അവ പ്രവര്‍ത്തിപ്പിച്ച് പരിചയപ്പെടാനും കഴിയും.
നൂറോളം കുട്ടികളാണ് ഫെസ്റ്റിന്റെ ഭാഗമായ സ്റ്റാളില്‍ പങ്കെടുക്കുകയും വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്ത് ടെക്ക് ഗ്രീറ്റിംഗ് കാര്‍ഡ് ഉണ്ടാക്കുകയും ചെയ്തത്. ഏറ്റവും നന്നായി പ്രകടനം നടത്തിയ കുട്ടികള്‍ക്ക് ഡൂഡ്ലിംഗ് ബുക്ക് സമ്മാനമായി നല്‍കുകയും പങ്കെടുത്ത എല്ലാവര്ക്കും സര്‍ട്ടിഫിക്കേറ്റ് നല്‍കുകയും ചെയ്തു. 26 വരെ തുടരും.
തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 10ന് മുതല്‍ രാത്രി പത്ത് വരെയും ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒന്നു മുതല്‍ രാത്രി 8 വരെയുമാണ് സയന്‍സ് ഫെസ്റ്റ് നടക്കുക.