പി.വി സാമി മെമ്മോറിയല്‍ അവാര്‍ഡ് സമര്‍പ്പണം 21ന്
1600857
Sunday, October 19, 2025 5:09 AM IST
കോഴിക്കോട്: പി.വി സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് ഡിസ്നി ഇന്ത്യയുടെ സ്ട്രാറ്റജിക് ഉപദേശകനും ഇന്ത്യന്‍ ദൃശ്യമാധ്യമ രംഗത്തെ പ്രമുഖനുമായ കെ. മാധവന് 21ന് സമ്മാനിക്കും. ശ്രീനാരായാണ സെന്റിനറി ഹാളില്‍ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരം സമര്‍പ്പിക്കുമെന്ന് മാനേജിംഗ് ട്രസ്റ്റി പി.വി ചന്ദ്രന് അറിയിച്ചു.
മേയര്‍ ഡോ. ബീനാ ഫിലിപ്പ് പ്രശസ്തി പത്രം സമര്‍പ്പിക്കും. എം.കെ രാഘവന് എംപി പൊന്നാട അണിയിക്കും.ജോണ്‍ ബ്രിട്ടാസ് എംപി, ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ, ഇ.കെ വിജയന് എംഎല്‍എ, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് എന്നിവര്‍ സംബന്ധിക്കും.
പി.വി നിധീഷ്, അഡ്വ.എം.രാജന്, പുത്തൂര്‍ മഠം ചന്ദ്രന്, കെ.ആര് പ്രമോദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.