അക്ഷരയാത്ര: മുഖാമുഖം നടത്തി
1601270
Monday, October 20, 2025 5:21 AM IST
കോഴിക്കോട്: എരഞ്ഞിപ്പാലം ശ്രീ വാഗ്ഭടാനന്ദ ഗുരുദേവര് സ്മാരക വായനശാലയുടെയും പോസിറ്റീവ് കമ്യൂണ്‍ ഗ്രൂപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ അക്ഷര യാത്ര 2025 എന്ന പരിപാടിയുടെ ഭാഗമായി സാഹിത്യകാരി ജാനമ്മ കുഞ്ഞുണ്ണിയുമായി മുഖാമുഖം സംഘടിപ്പിച്ചു.
വായനശാല പ്രസിഡന്റ് പി.എസ്. വിപിന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി കെ.ശൈലേഷ്, വി.പി.സുമതി, സഞ്ജയ് ശിവന്, പ്രശാന്ത് പടനിലം, ടി.കെ. അംബിക, എം.സുനില്‍കുമാര്‍, ഷനീഷ ലത്തീഫ്, സി.കെ.മനോജ്, സി.പി. മോളി എന്നിവര്‍ പ്രസംഗിച്ചു.