യുഡിഎഫ് മുക്കം മോചനയാത്ര തുടങ്ങി
1601266
Monday, October 20, 2025 5:21 AM IST
മുക്കം: മുക്കം നഗരസഭയുടെ കെടുകാര്യസ്ഥതക്കെതിരേയും അഴിമതിക്കെതിരേയും എന്ന മുദ്രാവാക്യവുമായി യുഡിഎഫിന്റെ നേതൃത്വത്തിൽ നടക്കുന്ന കാൽനട പ്രചരണ ജാഥക്ക് തുടക്കമായി.
ആലും തറയിൽ ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ എം. മധു അധ്യക്ഷത വഹിച്ചു. ഇരട്ട കുളങ്ങര, തൂങ്ങും പുറം, മുത്താലം, മണാശേരി തുടങ്ങിയ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.
കൗൺസിലർമാരായ ഗഫൂർ കല്ലുരുട്ടി, വേണു കല്ലുരുട്ടി, എ.എം. അബുബക്കർ, ഐ.പി. ഉമ്മർ, ബി.പി. റഷീദ്, ഷരീഫ് വെണ്ണക്കോട്, കരിമ്പനക്കൽ ബാലൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. ആലിചേന്ദമംഗല്ലൂർ, രാജൻ വടക്കെക്കര, മുനീർ മുത്താലം, മൻസൂർ, ആലി അമ്പലത്തിങ്ങൽ തുടങ്ങിയവർ നേതൃത്വം നൽകി.