വടകര-വില്ല്യാപ്പള്ളി-ചേലക്കാട് റോഡ്; അസത്യം പ്രചരിപ്പിക്കുന്നുവെന്ന്
1601267
Monday, October 20, 2025 5:21 AM IST
കോഴിക്കോട്: വടകര-വില്ല്യാപ്പള്ളി-ചേലക്കാട് റോഡിന്റെ വടകര റീച്ചിൽ സ്ഥലം അടയാളപ്പെടുത്തലുമായി ബന്ധപ്പെട്ട് സ്ഥലം എംഎൽഎ കെ.കെ. രമയും മറ്റ് ജനപ്രതിനിധികളും നടത്തുന്ന പ്രസ്താവനകൾ തെറ്റിദ്ധാരണാജനകവും അസത്യവുമാണെന്ന് റോഡ് ആക്ഷൻ കമ്മിറ്റിയോഗം അഭിപ്രായപ്പെട്ടു.
ഭൂമിയും സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവരിൽ നല്ലൊരു ശതമാനം പേർ കേരളാ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയവരും, അതിലധികം പേർ സമ്മതപ്രതം നൽകാത്തവരുമാണെന്നിരിക്കേ ഇവരുടെ അനുവാദം പോലുമില്ലാതെ വികസന പ്രവർത്തനത്തിന് സ്ഥലം അളവെടുക്കുന്ന നിയമവിരുദ്ധമായ പ്രവൃത്തി നടത്തുകയും ഇവർ സമ്മതിച്ചുവെന്ന് മാധ്യമങ്ങളോട് ഇല്ലാക്കഥ പ്രചരിപ്പിക്കുകയും ചെയ്ത എംഎൽഎയുടെ നടപടി തെറ്റായ രീതിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
നടക്കുതാഴ ജെബി സ്കൂളിൽ ചേർന്ന യോഗം കൺവീനർ കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി. ശ്രീധരൻ, സജിത്ത്കുമാർ പുത്തർ, പി.എം. ഹരീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.