കുറ്റവിചാരണ സദസ് നടത്തി
1601269
Monday, October 20, 2025 5:21 AM IST
മരുതോങ്കര: മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കുറ്റവിചാരണ സദസും പ്രതിഷേധ യോഗവും കെപിസിസി മെമ്പർ കെ.ടി. ജയിംസ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് കോരംകോട്ട് ജമാൽ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഡിസിസി മെമ്പർ കോരംകോട്ട് മൊയ്തു,
കെ.കെ. പാർത്ഥൻ, മുകുന്ദൻ മരുതോങ്കര, കോവുമ്മൽ അമ്മദ്, കെ.സി. കൃഷ്ണൻ, കാഞ്ഞിരം തോമാച്ചൻ, ബിന്ദു കൂരാറ, സനൽ വക്കത്ത്, വിനയകുമാർ പാലോത്തുകുളങ്ങര, രാഹുൽ ചാലിൽ തുടങ്ങിയവർ നേതൃത്വം നൽകി.