ഊട്ടിയില്‍ ഒളിവില്‍ കഴിഞ്ഞ പീഡനക്കേസ് പ്രതി അറസ്റ്റിൽ
1601251
Monday, October 20, 2025 5:03 AM IST
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിലെ പ്രതിയെ ഒളിത്താവളത്തില്‍ നിന്ന് പോലീസ് പിടികൂടി.
കേസില്‍ കോടതിയില്‍ നിന്നും ജാമ്യംനേടി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്ന മക്കട കക്കടവത്ത് റോഡില്‍ പുളിയുള്ളതില്‍ താഴത്ത് ജനാര്ദനന് എന്നയാളെയാണ് എലത്തൂര്‍ ഇന്‍സ്പെക്ടര്‍ കെ.ആര്. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
അഞ്ച് വര്‍ഷം മുമ്പ് 12 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ ജാമ്യം എടുത്തശേഷം വിനയചന്ദ്രന് എന്ന പേരില്‍ തമിഴ്നാട്ടിലും മറ്റു സംസ്ഥാനങ്ങളിലുമായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ താമസിച്ചുവരികയായിരുന്നു പ്രതി.
എലത്തൂര്‍ പോലീസ് ഇന്‍സ്പെക്ടറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഊട്ടി കോത്തഗിരി ഡാനിംഗ്ടണ്‍ എന്ന സ്ഥലത്തുനിന്നാണ് ജനാര്‍ദനനെ പോലീസ് പിടികൂടിയത്. എസ്ഐ ഹരീഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രൂപേഷ്, പ്രശാന്ത്, സിവില്‍ പോലീസ് ഓഫീസര്‍ മധുസൂദനന് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.