സ്കൂളിൽ രക്തദാന ക്യാമ്പ് നടത്തി
1601724
Wednesday, October 22, 2025 5:11 AM IST
കൂരാച്ചുണ്ട്: ജെസിഐ കൂരാച്ചുണ്ട് ചാപ്റ്റര്‍, കല്ലാനോട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റ്, റോവഴ്സ് ഗൈഡ്സ് എന്നിവയുടെ നേതൃത്വത്തില്‍ കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്ററുമായി സഹകരിച്ച് സ്കൂളില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗം അരുണ്‍ ജോസ് ഉദ്ഘാടനം ചെയ്തു.
ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ സജി കരോട്ട് അധ്യക്ഷത വഹിച്ചു. ജെസിഐ പ്രസിഡന്റ് അരുണ്‍ സക്കറിയ, പിടിഎ പ്രസിഡന്റ് വി.കെ. ഷാജി, റോവര്‍ സ്കൗട്ട് ലീഡര്‍ ജസ്റ്റിന് ജോസ്, ഡോ. ഗ്ലോറിയ ചെറിയാന്, ജലീല്‍ കുന്നുംപുറം, ആല്‍ഫ മരിയ എന്നിവര്‍ പ്രസംഗിച്ചു.