ച​ക്കി​ട്ട​പാ​റ: ത​ക​ര്‍​ന്ന് കു​ണ്ടും കു​ഴി​യു​മാ​യി കി​ട​ന്ന റോ​ഡ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം പെ​യ്ത ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് ഒ​ലി​ച്ചു പോ​യി.

ഒ​ഴു​കി റോ​ഡി​ല്‍ പ​ര​ന്ന മെ​റ്റ​ല്‍ ശേ​ഖ​രം വാ​രി​ക്കൂ​ട്ടാ​നെ​ത്തി​യ ജെ​സി​ബി നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞ് പ്ര​തി​ഷേ​ധ​മ​റി​യി​ച്ചു. പെ​രു​വ​ണ്ണാ​മൂ​ഴി ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​നു​ള്ളി​ലൂ​ടെ പൊ​ന്മ​ല​പ്പാ​റ വ​ഴി ച​ക്കി​ട്ട​പാ​റ​ക്ക് പോ​കു​ന്ന റോ​ഡാ​ണ് ക​ന​ത്ത മ​ഴ​യി​ല്‍ ഒ​ലി​ച്ചു​പോ​യ​ത്. റോ​ഡ് ന​ന്നാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

‌റോ​ഡ് ത​ക​ര്‍​ന്ന​തു ക​ണ​ക്കി​ലെ​ടു​ത്ത് അ​ധി​കൃ​ത​ര്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ ശേ​ഷം ഈ ​റൂ​ട്ടി​ല്‍ ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ ഓ​ട്ടം 13 മു​ത​ല്‍ നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. പെ​രു​വ​ണ്ണാ​മൂ​ഴി ഓ​ട്ടോ കോ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മ​റ്റി​യാ​ണ് തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കി​യ​ത്. ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ല്‍​പെ​ടു​ന്ന​താ​ണ് റോ​ഡ്. ജ​ല​ജീ​വ​ന്‍ പ​ദ്ധ​തി​ക്കു വേ​ണ്ടി പൈ​പ്പി​ടാ​നാ​ണ് ക​രാ​റു​കാ​ര്‍ റോ​ഡ് പൊ​ളി​ച്ച​ത്. പി​ന്നീ​ട് യ​ഥാ​വി​ധം കു​ഴി​യ​ട​ക്കു​ന്ന​തി​നു പ​ക​രം ധൃ​തി പി​ടി​ച്ച് പ്ര​വൃ​ത്തി ന​ട​ത്തി​യ​താ​ണ് റോ​ഡ് ത​ക​രാ​ന്‍ ഇ​ട​യാ​ക്കി​യ​ത്. വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യാ​ണ് റോ​ഡ് ന​ന്നാ​ക്കേ​ണ്ട​തെ​ന്നാ​ണ് ജ​ല​സേ​ച​ന വ​കു​പ്പ് പ​റ​യു​ന്ന​ത്. റോ​ഡി​ന്‍റെ ത​ക​ര്‍​ച്ച കാ​ര​ണം ഓ​ട്ടോ​റി​ക്ഷ​ക​ള്‍ ഓ​ട്ടം നി​ര്‍​ത്തി​യ റോ​ഡി​ല്‍ പാ​റ​പ്പൊ​ടി വി​ത​റി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധി​ച്ചി​ട്ടും റോ​ഡി​ല്‍ അ​പ​ക​ട​ക​ര​മാം വി​ധം പ​ര​ന്നു കി​ട​ക്കു​ന്ന മെ​റ്റ​ല്‍ ശേ​ഖ​രം വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ക​രാ​റു​കാ​ര്‍ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ഇ​ന്ന​ലെ വൈ​കീ​ട്ടും കോ​രി നീ​ക്ക​ല്‍ തു​ട​ര്‍​ന്നു.

റോ​ഡ് ന​ന്നാ​ക്കാ​ന്‍ ന​ട​പ​ടി​യി​ല്ലാ​ത്ത​ത് പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. ഓ​ട്ടോ സ​ര്‍​വീ​സ് നി​ല​ച്ച​ത് നാ​ട്ടു​കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യി​ട്ടു​ണ്ട്. യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​യ​തോ​ടെ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍.