സിബിഎസ്ഇ മലബാര്‍ സഹോദയ കലോത്സവം മൂന്നാംഘട്ടം ഇന്നുമുതൽ
1601582
Tuesday, October 21, 2025 6:52 AM IST
താമരശേരി: സിബിഎസ്ഇ സ്കൂളുകളുടെ കൂട്ടായ്മയായ മലബാര്‍ സഹോദയ കോഴിക്കോട് ജില്ലാ കലോത്സവത്തിന്റെ മൂന്നാംഘട്ട മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. താമരശേരി അല്‍ഫോന്‍സ സ്കൂളില്‍ രാവിലെ എട്ടിന് മത്സരങ്ങള്‍ ആരംഭിക്കും.
മലബാര്‍ സഹോദയയുടെ കീഴിലുള്ള കോഴിക്കോട് ജില്ലയിലെ 67 സിബിഎസ്ഇ സ്കൂളുകളില്‍ നിന്നായി ഏകദേശം 4,000 വിദ്യാര്‍ഥികളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്. അവസാന ഘട്ടമായ നാലാംഘട്ട മത്സരങ്ങള്‍ 25, 26 തീയതികളില്‍ കുന്നമംഗലത്തെ കെപിസിഎം ശ്രീനാരായണ വിദ്യാലയത്തില്‍ നടക്കും.