ഷീ ഗാര്‍ഡ് വിംഗ് ഉദ്ഘാടനം ചെയ്തു
1601585
Tuesday, October 21, 2025 7:03 AM IST
പേരാമ്പ്ര: ദുരന്ത മുഖത്ത് വേദന പേറുന്നവരെ ചേര്‍ത്തു പിടിക്കാനും ആശ്വാസമരുളാനും സദാ സജ്ജരാണെന്ന സന്ദേശമാണ് ഷീ ഗാര്‍ഡ് സമൂഹത്തിന് നല്കുന്നതെന്നു മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം.
പേരാമ്പ്ര മണ്ഡലം വനിതാ ലീഗിന്റെ നേതൃത്വത്തില്‍ പരിശീലനം നേടിയ ഷീ ഗാര്‍ഡ് സന്നദ്ധ സേന വളണ്ടിയര്‍ വിംഗിന്റെ സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു അദേഹം. മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് ഷര്‍മിന കോമത്ത് അധ്യക്ഷത വഹിച്ചു. വനിതാലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസാഫര്‍, അഡ്വ.പി. കുല്‍സു, എസ്.പി കുഞ്ഞമ്മദ്, സി.പി.എ അസീസ്, സി.എച്ച് ഇബ്രാഹീം കുട്ടി, ആര്.കെ മുനീര്‍, ടി.കെ.എ ലത്തീഫ്, എം.കെ.സി കുട്ട്യാലി, കെ. മറിയം, എ. ആമിന, പി.ടി.എം ഷറഫുന്നിസ, വഹീദ പാറേമ്മല്‍, സൗഫി താഴെകണ്ടി, മിസ്ഹബ് കീഴരിയൂര്‍, സല്‍മ നന്മനക്കണ്ടി, ഇ. ഷാഹി തുടങ്ങിയവര്‍ പ്രസംഗിച്ചു.