മഞ്ചയില്‍ക്കടവ് അക്വാടൂറിസം പദ്ധതി നാടിനു സമര്‍പ്പിച്ചു
1601581
Tuesday, October 21, 2025 6:52 AM IST
വടകര: മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ മഞ്ചയില്‍ക്കടവ് അക്വാടൂറിസം പദ്ധതി നാടിനു സമര്‍പ്പിച്ച് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ സംസ്ഥാനവും കോഴിക്കോട് ജില്ലയും സര്‍വകാല റിക്കാര്ഡിലെത്തിയതായി മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കെടിഐഎല്‍ ചെയര്മാന് എസ്.കെ. സജീഷ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.വി. റീന, മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷ്റഫ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. അനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രകൃതി മനോഹരമായ മണിയൂര്‍ പഞ്ചായത്തിലെ പതിയാരക്കരയിലാണ് മത്സ്യസഞ്ചാരി പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്തിന്റെ ഒരു ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ രണ്ട് ലക്ഷം രൂപയും ചെലവിട്ട് തൊഴില്‍രഹിതരായ യുവാക്കളെ ഉള്‍പ്പെടുത്തി മഞ്ചയില്‍ക്കടവ് അക്വാടൂറിസം പദ്ധതി യാഥാര്‍ഥ്യമാക്കിയത്.