പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി
1601594
Tuesday, October 21, 2025 7:03 AM IST
തിരുവമ്പാടി: കോടഞ്ചേരിയിലെ അറവുശാലയില്‍ നിന്ന് പോത്ത് വിരണ്ടോടിയത് നാട്ടില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. പുലിക്കയം, തോട്ടുംമുഴി, അത്തിപ്പാറ, ഇരുമ്പകം, പാമ്പിഴഞ്ഞപാറ ഭാഗങ്ങളില്‍ പരിഭ്രാന്തി പരത്തി ഓടിയ പോത്തിനെ മുക്കം ഫയര്‍ഫോഴ്സിന്റെയും നാട്ടുകാരുടെയും സംയുക്ത ശ്രമത്തിനൊടുവില്‍ കറ്റിയാട് വാട്ടര്‍ സര്‍വീസ് സെന്ററിന് സമീപത്തെ വീട്ടുവളപ്പില്‍ വച്ച് സാഹസികമായി പിടിച്ചു കെട്ടി.
തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്‍സന്റെ നിര്‍ദേശപ്രകാരം ആവശ്യമെങ്കില്‍ പോത്തിനെ വെടിവയ്ക്കാനുള്ള സംഘവും സ്ഥലത്തെത്തിയിരുന്നു.