താഴക്കോട് ജിഎല്‍പിഎസ് കെട്ടിടോദ്ഘാടനം
1601591
Tuesday, October 21, 2025 7:03 AM IST
മുക്കം: മുക്കം നഗരസഭയിലെ പൈതൃക വിദ്യാലയമായ താഴക്കോട് ജിഎല്‍പി സ്ക്കൂളിന് ലിന്റോ ജോസഫ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പുതിയ ഓഫീസ് റൂം, ടോയ്ലറ്റ് , കളിസ്ഥലം, ഗെയിറ്റ് എന്നിവ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.
പി.ടി ബാബു അധ്യക്ഷത വഹിച്ചു. അഡ്വ. ചാന്ദ്നി, സത്യനാരായണന്, പ്രജിത പ്രദീപ്, പി.വി മുഹമ്മദ് റാഫി, കെ. ഫസീല, യൂനുസ്, സി.കെ. ജയതി സംസാരിച്ചു. എ.വി സുധാകരന്, കെ. അബ്ദുല്‍ മജീദ് എന്നിവര്‍ നേതൃത്വം നല്കി.