പേരാമ്പ്ര ഗവ. പോളി: സ്ഥലത്തിന്റെ രേഖകള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറി
1601726
Wednesday, October 22, 2025 5:14 AM IST
പേരാമ്പ്ര: പേരാമ്പ്രയില്‍ ഗവ. പോളിടെക്നിക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കല്‍ രേഖകള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്ന ചടങ്ങ് കല്ലൂരില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ചങ്ങരോത്ത് പഞ്ചായത്തിലെ കല്ലൂര്‍ വാര്‍ഡില്‍ നാടുകാണി മലയിലും പുറക്കിലേരി മലയിലുമുള്ള 4.48 ഏക്കര്‍ സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുക.
സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ നീക്കിവച്ച അഞ്ച് കോടി രൂപ ഉപയോഗിച്ചാണ് നിര്‍മാണം നടക്കുക. അടുത്ത അധ്യായനവര്‍ഷം മുതല്‍ വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ താല്‍ക്കാലികമായി ക്ലാസുകള്‍ ആരംഭിക്കും.
ചടങ്ങിൽ ടി.പി. രാമകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു. എന്‍.പി.ബാബു, ഉണ്ണി വേങ്ങേരി, വി.കെ.പ്രമോദ്, കെ.കെ.ബിന്ദു, ടി.പി.റീന തുടങ്ങിയവര്‍ പങ്കെടുത്തു.