അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു
1601728
Wednesday, October 22, 2025 5:14 AM IST
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട ഭിന്നശേഷി, അങ്കണവാടി കലോത്സവങ്ങള്‍ സംഘടിപ്പിച്ചു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി ഉദ്ഘാടനം ചെയ്തു. സൂസന് വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല അസീസ്, റോയി കുന്നപ്പള്ളി, ലിസി ചാക്കോ, ചിന്ന അശോകന്, ബിന്ദു ജോര്‍ജ്, വനജ വിജയന്, റിയാനസ്, ആഗസ്തി വെട്ടിക്കാമലയില്‍,
റോസമ്മ കയത്തിങ്കല്‍, ചിന്നമ്മ വായിക്കാട്ട്, സിസിലി ജേക്കബ്, പഞ്ചായത്ത് സെക്രട്ടറി കെ.സീനത്ത്, ജൂണിയര്‍ സൂപ്രണ്ട് ജൂബി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പി.എ.നസീറ, വാസുദേവന്‍ പ്രസംഗിച്ചു.