വോട്ട് അട്ടിമറി ആരോപണം: യുഡിഎഫിന്റെ നഗരസഭ മാര്‍ച്ചില്‍ സംഘര്‍ഷം
1601729
Wednesday, October 22, 2025 5:14 AM IST
മുക്കം: മുക്കം നഗരസഭയില്‍ വോട്ട് അട്ടിമറി ആരോപിച്ച് യുഡിഎഫിന്റെ നേതൃത്വത്തില്‍ നഗരസഭ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് വലയം ഭേദിച്ച് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.
ആയിരത്തിലധികം യുഡിഎഫ് പ്രവര്‍ത്തകരുടെ വോട്ടുകള്‍ സിപിഎം നേതൃത്വത്തില്‍ നീക്കം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു.സമരം മുസ്ലിംലീഗ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് സി.കെ. കാസിം ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ചെയര്മാന് എം. മധു അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എ.എം. അബുബക്കര്‍, നഗരസഭ കൗണ്‍സിലര്‍ വേണു കല്ലുരുട്ടി, ബി.പി. റഷീദ്, ചന്ദ്രന് കപ്പിയേടത്ത്, എം.കെ. മമ്മദ്, ഷരീഫ് വെണ്ണക്കോട്, എം.കെ. യാസര്‍, പി.വി അബ്ദുള്‍സലാം, പി.കെ.മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.