യുവതി ഭർതൃ വീട്ടിൽ മരിച്ച നിലയിൽ
1601969
Wednesday, October 22, 2025 10:53 PM IST
കുറ്റ്യാടി: കൈവേലിയിലെ ഭർത്താവിന്റെ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മേപ്പാടി സ്വദേശിനി കോട്ടത്തറ വയൽ പ്രിയ (27) ആണ് മരിച്ചത്. ഭർത്താവ് വെള്ളിത്തറ ചമ്പിലോറ വിജിത്തിന്റെ വീടിലാണ് സംഭവം.
വിവരമറിഞ്ഞു സ്ഥലത്തു എത്തിയ വടകര തഹസിൽദാറുടെ നേതൃത്വത്തിൽ കുറ്റ്യാടി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ അസ്വഭാവിക മരണത്തിനു കുറ്റ്യാടി പോലീസ് കേസ് എടുത്തു.