ആയിരം കുളങ്ങൾ; പദ്ധതി ഉദ്ഘാടനം ചെയ്തു
1280061
Thursday, March 23, 2023 12:20 AM IST
കൂരാച്ചുണ്ട്: സംസ്ഥാന സർക്കാരിന്റെ ആയിരം കുളങ്ങൾ നിർമിക്കുകയെന്ന പദ്ധതിയുടെ ഭാഗമായി കൂരാച്ചുണ്ട് പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് രണ്ടാം വാർഡ് കാളങ്ങാലിയിൽ നിർമിച്ച കുളത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് പോളി കാരക്കട നിർവഹിച്ചു.
വൈസ് പ്രസിഡന്റ് റസീന യൂസഫ് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ എൻ.ജെ. ആൻസമ്മ, സണ്ണി പുതിയകുന്നേൽ, സിനി ഷിജോ, ജോസ് ചെരിയൻ, വിപിൻ മലേപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.