യാത്ര കപ്പൽ സർവീസിന് അനുമതി നൽകണം: മലബാർ ഡവലപ്മെന്റ് കൗൺസിൽ
1281009
Saturday, March 25, 2023 11:56 PM IST
കോഴിക്കോട്: സീസൺ കാലത്ത് അടിക്കടി വർധിപ്പിക്കുന്ന വിമാന ടിക്കറ്റ് നിരക്ക് വിദേശയാത്രികരെ വലയ്ക്കുന്ന സാഹചര്യത്തിൽ യാത്രാ കപ്പൽ സർവീസിന് കൂടുതൽ ഊന്നൽ നൽകണമെന്ന് മലബാർ ഡവലപ്മെന്റ് കൗൺസിൽ അധികൃതരോട് ആവശ്യപ്പെട്ടു.
കേരളത്തിലെ എമിഗ്രേഷനും, പാസഞ്ചർ ടെർമിനലുകളുള്ള ബേപ്പൂർ - കൊച്ചി- തുറമുഖങ്ങൾ ബർദുബായിൽ അതെ സൗകര്യങ്ങളുള്ള മിന റാഷിദ് തുറമുഖവുമായി ബന്ധിപ്പിച്ച് യാത്ര കപ്പൽ സർവീസ് ആരംഭിക്കാനുള്ള പദ്ധതി ഏറെ പ്രതീക്ഷ നൽകുന്നതാണ്.
എത്രയും വേഗം അനുമതി നൽകി വിമാന കമ്പനികളുടെ ചൂഷണതിനു അറുതി വരുത്തി യാത്രക്കാർക്കും പ്രവാസികൾക്കും ആശ്വാസം നൽകാൻ സർക്കാറും നോർക്കയും തയ്യാറാകണമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് ഷെവ.സി.ഇ. ചാക്കുണ്ണി, യുഎഇ റീജിയൻ കൺവീനർസി. എ. ബ്യൂട്ടി പ്രസാദ് എന്നിവർ ആവശ്യപ്പെട്ടു.