കൂടരഞ്ഞി: തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കക്കാടംപൊയിൽ സ്വദേശി പാറച്ചാലിൽ വർക്കി (58) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കക്കാടംപൊയിൽ അങ്ങാടിക്ക് സമീപമുള്ള സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ കൂടരഞ്ഞിയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: ഷൈല. മക്കൾ: അഖിൽ, ആൻമരിയ. മരുമകൾ: അജിന.