ജോയിന്റ് കൗണ്‍സിൽ കണ്വൻഷൻ
1225024
Monday, September 26, 2022 11:44 PM IST
മാനന്തവാടി: ജീവനക്കാരെ രണ്ടു തട്ടുകളിലാക്കുന്ന പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ഒക്ടോബർ 26ന് നടത്തുന്ന പ്രക്ഷോഭം വിജയിപ്പിക്കാൻ ജോയിന്റ് കൗണ്‍സിൽ മേഖല കണ്വൻഷൻ തീരുമാനിച്ചു.
ജോയിന്റ് കൗണ്‍സിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.ആർ. സുധാകരൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പ്രിൻസ് തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.പി. ജയപ്രകാശ്, സെക്രട്ടറി കെ.എ. പ്രേംജിത്ത്, ടി.ഡി. സുനിൽമോൻ എന്നിവർ പ്രസംഗിച്ചു. മേഖല സെക്രട്ടറി എൻ.എം. മധു സ്വാഗതവും ജോയിന്റ് സെക്രട്ടറി വി. സുജിത്ത് നന്ദിയും പറഞ്ഞു.