ഭാരത് ജോഡോ യാത്ര ഇന്ന് ഗൂഡല്ലൂരിൽ
1225711
Thursday, September 29, 2022 12:09 AM IST
ഗൂഡല്ലൂർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് തമിഴ്നാട്ടിലെ നീലഗിരിയിൽ പ്രവേശിക്കും. അതിർത്തിയിൽ രാഹുൽ ഗാന്ധിയെ തമിഴക കോണ്ഗ്രസ് നേതാക്കൾ സ്വീകരിക്കും.
ഉച്ചയ്ക്ക് രണ്ടിന് കോഴിപ്പാലത്ത് നിന്ന് ആരംഭിക്കുന്ന ജോഡോ യാത്ര ഗൂഡല്ലൂർ ചുങ്കത്ത് സമാപിക്കും. തുടർന്ന് പൊതുയോഗം നടക്കും. ഗൂഡല്ലൂർ ചെന്പാല ജിടിഎം ഒവിന് സമീപം മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിക്ക് സ്വീകരണം നൽകും. നന്ദട്ടി ശിവൻ ക്ഷേത്രത്തിൽ രാഹുൽ ഗാന്ധി ദർശനം നടത്തുകയും ചെയ്യും.
എംപിമാർ, എംഎൽഎമാർ, ദേശീയ-സംസ്ഥാന-ജില്ലാ-മണ്ഡലം നേതാക്കൾ സംബന്ധിക്കും. ജോഡോ യാത്രയോട് അനുബന്ധിച്ച് ഗൂഡല്ലൂരിലും പരിസരത്തും വൻ പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.