വന്യജീവി വാരാഘോഷം: വിദ്യാർഥികൾക്കു മത്സരങ്ങൾ
1225715
Thursday, September 29, 2022 12:09 AM IST
കൽപ്പറ്റ: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം-വന്യജീവി വകുപ്പ് ജില്ലയിലെ അംഗീകൃത സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ എസ്കഐംജെ സ്കൂളിൽ പെൻസിൽ ഡ്രോയിംഗ്, ഉപന്യാസ രചന, വാട്ടർ കളർ പെയിന്റിംഗ്, ക്വിസ്, പ്രസംഗം എന്നീ ഇനങ്ങളിൽ ജില്ലാതല മത്സരം നടത്തും. വിശദ വിവരത്തിനു 94936 202623, 8547603846, 8547603847 എന്നീ നന്പറുകളിൽ വിളിക്കാം. വിജയികൾക്കു സർട്ടിഫിക്കറ്റും കാഷ് അവാർഡും നൽകും.