എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം ഉദ്ഘാടനവും പ്രതിനിധി സംഗമവും ഇന്ന്
1245553
Sunday, December 4, 2022 12:49 AM IST
മാനന്തവാടി: വിവിധ ക്രൈസ്തവ സഭകളുടെ സംയുക്താഭിമുഖ്യത്തിൽ രൂപീകരിച്ച എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം ഉദ്ഘാടനവും പ്രതിനിധി സംഗമവും ഇന്നുച്ചകഴിഞ്ഞു 3.30നു സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി ഹാളിൽ നടത്തും. ബത്തേരി രൂപതാധ്യക്ഷനും സിബിസിഐ വൈസ് പ്രസിഡന്റുമായ ഡോ.ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്യും.
സംയുക്ത ക്രിസ്മസ് ആഘോഷം, യോജിച്ച സുവിശേഷ പ്രഘോഷണം, പൊതു വിഷയങ്ങളിൽ യോജിച്ച നിലപാട്, ക്രിസ്തീയ കൂട്ടായ്മ ശക്തീകരണം എന്നീ ലക്ഷ്യങ്ങളോടെ രൂപീകരിച്ചതാണ് ഫോറം. ഫാ.റോയി വലിയപറന്പിൽ(പ്രസിഡന്റ്), ഫാ.റോയ്സണ്‍ ആന്റണി, സിസ്റ്റർ ഡിവോണ എസി(വൈസ് പ്രസിഡന്റുമാർ), ജയിംസ് മാത്യു മണലിൽ(ജനറൽ സെക്രട്ടറി), കെ.എം. ഷിനോജ്, ജോണ്‍ റോബർട്ട്(ജോയിന്റ് സെക്രട്ടറിമാർ), എം.കെ. പാപ്പച്ചൻ(ട്രഷറർ) എന്നിവർ ഭാരവാഹികളാണ്. ഫോറത്തിന്റെ നേതൃത്വത്തിൽ 17ന് ലിറ്റിൽ ഫ്ളവർ സ്കൂൾ അങ്കണത്തിൽ സംയുക്ത ക്രിസ്മസ് റാലിയും ആഘോഷവും നടത്തും.