എൻഎസ്എസ് ലീഡർമാരുടെ ക്യാന്പ് വെളിച്ചം 2022 ആരംഭിച്ചു
1245910
Monday, December 5, 2022 12:47 AM IST
മാനന്തവാടി: പൊതു വിദ്യഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ ഈ വർഷത്തെ സപ്തദിന സഹവാസ ക്യന്പ് വെളിച്ചം 24 മുതൽ ആരംഭിക്കുന്നതിനു മുന്നോടിയായി വോളണ്ടിയർമാർക്കായി പ്രീ ക്യാംപ് ഒറിയന്േറഷൻ ക്ലാസ് സംഘടിപ്പിച്ചു. പ്രീ ക്യാംപ് ഒറിയന്റേഷൻ മാനന്തവാടി ഗവ.വിഎച്ച്എസ്എസ് പ്രിൻസിപ്പൽ എൻ.കെ. സാലിം അൽത്താഫ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.
മാനന്തവാടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലയിലെ 54 സ്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 108 വോളണ്ടിയർമാർ പങ്കെടുത്തു. ജില്ലാ കണ്‍വീനർ കെ.എസ്. ശ്യാൽ, ക്ലസ്റ്റർ കണ്‍വീനർമാരായ കെ. രവീന്ദ്രൻ, എ. ഹരി, എം.കെ. രാജേന്ദ്രൻ, എ.വി. രജീഷ്, പ്രോഗ്രാം ഓഫീസർമാരായ സംഗീത, സിന്ധു, ഷിഫാനത്ത് എന്നിവർ നേതൃത്വം നൽകി.