ഓട്ടോയിൽ ഡ്രൈവർ മരിച്ചനിലയിൽ
1246591
Wednesday, December 7, 2022 10:01 PM IST
അന്പലവയൽ: ചൂതുപാറ അങ്ങാടിക്കു സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ഓട്ടോറിക്ഷയുടെ ഉടമയുമായ സൊസൈറ്റിക്കവല ചേറ്റൂര്‍ കണ്ടിയിൽ രവികുമാറാണ്(41) മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം ഓട്ടോറിക്ഷയുമായി വീട്ടിൽനിന്നു പോയ രവികുമാർ തിരിച്ചെത്തിയില്ല. രാവിലെ അന്വേഷിക്കുന്നതിനിടെയാണ് മരിച്ചനിലയിൽ കണ്ടത്. മീനങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തി. രാജൻ-സുലോചന ദന്പതികളുടെ മകനാണ്. ഭാര്യ: മഞ്ജുഷ. മക്കൾ: ഗൗതംകൃഷ്ണ, ഗൗരവ് കൃഷ്ണ.