വ​യ​നാ​ട് ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റ്: അ​ധ്യാ​പ​ക​ർ ഡെ​ലി​ഗേ​റ്റ് പാ​സ് വാ​ങ്ങി
Thursday, December 8, 2022 1:12 AM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റ് 29, 30 തീ​യ​തി​ക​ളി​ൽ ദ്വാ​ര​ക​യി​ൽ ന​ട​ക്കും. ഫെ​സ്റ്റ് വി​ജ​യി​പ്പി​ക്കു​ന്ന​തി​നു ഒ​രു​ക്കം ത​കൃ​തി​യി​ലാ​ണ് പ​ഞ്ചാ​യ​ത്തി​ൽ. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ മു​ഴു​വ​ൻ അ​ധ്യാ​പ​ക​രും ഡെ​ലി​ഗേ​റ്റ് പാ​സ് വാ​ങ്ങി. പാ​സ് വി​ത​ര​ണം പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ​മി​തി യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് എ​ച്ച്.​ബി. പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല്ലോ​ടി സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ജാ​ക്വി​ലി​ൻ ജേ​ക്ക​ബ് ആ​ദ്യ പാ​സ് ഏ​റ്റു​വാ​ങ്ങി. ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷി​ഹാ​ബ് ആ​യാ​ത്ത്, അം​ഗ​ങ്ങ​ളാ​യ ഷി​ൽ​സ​ണ്‍ മാ​ത്യു, വി​നോ​ദ് തോ​ട്ട​ത്തി​ൽ, ബ്രാ​ൻ അ​ഹ​മ്മ​ദു​കു​ട്ടി, അ​ധ്യാ​പ​ക​രാ​യ ടി.​പി. വി​ത്സ​ണ്‍, സ​ബി​ത​മ്മ, സി.​കെ. ശാ​ന്തി, ബി​ന്ദു ല​ക്ഷ്മി, എ. ​മ​ധു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.