നല്ല നാളേക്കുള്ള സന്ദേശമായി ലിറ്റ്മസ്
1247055
Friday, December 9, 2022 12:14 AM IST
മാനന്തവാടി: മുട്ടിൽ ഓർഫനേജ് യുപി സ്കൂളിന്റെ ഇംഗ്ലീഷ് സ്കിറ്റ് ദ ലിറ്റ്മസിന് ജില്ലാ സ്കൂൾ കലോത്സവവത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. സാമൂഹിക പ്രശ്നങ്ങളായ അഴിമതി, ലഹരി ഉപയോഗം, ബാങ്ക് ലോണ്‍, തൊഴിലില്ലായ്മ, അഴിമതി തുടങ്ങിയവക്കെതിരേയുള്ള സന്ദേശമായിരുന്നു പ്രമേയം. അംന ഫാത്തിമ, നാദിയ, ആഫിയ, അമൽ ഹിസാൻ, മൻഹ, ഫർസീൻ, ഷാമിൽ, മുഹമ്മദ് ഷയാൻ തുടങ്ങിയ വിദ്യാർഥികളാണ് സ്കിറ്റ് അവതരിപ്പിച്ചത്. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകൻ അബൂതാഹിർ, അബ്ദുൾ ലത്തീഫ് എന്നീ അധ്യാപകരാണ് നാടകത്തിന്റെ രചനയും പരിശീലനവും നിർവ്വഹിച്ചത്.