വൈത്തിരി സെന്റ് മേരീസ് പള്ളിയിൽ തിരുനാൾ മൂന്നിന് തുടങ്ങും
1262620
Saturday, January 28, 2023 12:45 AM IST
കൽപ്പറ്റ: വൈത്തിരി സെന്റ് മേരീസ് പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാൾ ഫെബ്രുവരി മൂന്ന്, നാല്, അഞ്ച് തീയതികളിൽ ആഘോഷിക്കും. മൂന്നിനു ഉച്ചകഴിഞ്ഞ് രണ്ടിന് ജപമാല. വൈകുന്നേരം 4.30ന് വികാരി ഫാ.ടോമി പുത്തൻപുരയ്ക്കൽ കൊടിയേറ്റും. അഞ്ചിന് നവ വൈദികൻ ഫാ.അനൂപ് കോച്ചേരിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന.
നാലിനു വൈകുന്നേരം നാലിന് മാനന്തവാടി രൂപത സുവർണജൂബിലി തിരുസ്വരൂപ പ്രയാണത്തിനു സ്വീകരണം. 4.30ന് ജപമാല. അഞ്ചിന് വാകേരി സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.ജയിംസ് പൂതക്കുഴിയുടെ കാർമികത്വത്തിൽ തിരുനാൾ കുർബാന, ലദീഞ്ഞ്. 6.45ന് വൈത്തിരി ടൗണിലേക്കു ദീപാലംകൃത പ്രദക്ഷിണം. രാത്രി എട്ടിന് ലൈറ്റ് ആൻഡ് സൗണ്ട് ഷോ, ശിങ്കാരിമേളം. അഞ്ചിന് രാവിലെ 10ന് രൂപത വികാരി ജനറാൾ മോണ്.പോൾ മുണ്ടോളിക്കലിന്റെ കാർമികത്വത്തിൽ തിരുനാൾ കുർബാന, ലദീഞ്ഞ്. 12.30ന് പ്രദക്ഷിണം, വാഴ്വ്, സമാപന ആശീർവാദം, നേർച്ചഭക്ഷണം.