എൻഎസ്എസ് ഭവന പദ്ധതി: ധനസമാഹരണത്തിന് ഭക്ഷ്യോത്പന്ന സ്റ്റാൾ ഒരുക്കി
1592904
Friday, September 19, 2025 6:03 AM IST
ചീരാൽ: ഭവന പദ്ധതി ധനസമാഹരണത്തിന് ജിഎംഎച്ച്എസിൽ എൻഎസ്എസ് യൂണിറ്റ് കായികമേളയോടനുബന്ധിച്ച് ഭക്ഷ്യോത്പന്ന വിതരണ സ്റ്റാൾ ഒരുക്കി.
വിദ്യാർഥികൾ വീടുകളിൽ തയാറാക്കി കൊണ്ടുവന്ന ഭക്ഷ്യത്പന്നങ്ങൾ ഹരിതചട്ടം പാലിച്ചാണ് സ്റ്റാളിൽ വിറ്റഴിച്ചത്.
പ്രിൻസിപ്പൽ കെ.കെ. സുധാകരൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.ജി. ഷീജ, വോളന്റിയർ ലീഡർമാരായ വി.എം. തീർഥ, ആർ. അശ്വിൻ എന്നിവർ നേതൃത്വം നൽകി.